അതിദാരുണം; ജോലി തേടുന്നതിനിടെ ഇന്ത്യന്‍ യുവാവ് യുഎസിൽ വെടിയേറ്റ് മരിച്ചു

JANUARY 20, 2025, 4:43 AM

ഹൈദരാബാദ്: ഇന്ത്യന്‍ യുവാവ് യുഎസിൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ കൊയ്യാഡ രവി തേജയെന്ന 26കാരനാണ് മരിച്ചത്. യുഎസ്സിലെ വാഷിങ്ടൺ അവന്യൂവിൽ ഇന്നലെയാണ് ദാരുണമായ സംഭവം ഉണ്ടായത്. 

വാഷിങ്ടണ്‍ ഡിസിയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ അക്രമികളുടെ വെടിവെപ്പിലാണ് രവി തേജ കൊല്ലപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം. വയറിനും നെഞ്ചത്തും വെടിയേറ്റ രവി സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു.

കഴിഞ്ഞ 2022 മാര്‍ച്ചിലാണ് യുവാവ് ബിരുദാനന്തര ബിരുദ പഠനത്തിനായി യുഎസിലെത്തിയത്. പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സർവകലാശാലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു രവി എന്നാണ് സുഹൃത്തുക്കൾ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

അതേസമയം ആരാണ് രവിയെ ആക്രമിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നിലെ കാരണവും പ്രതികളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam