നോയിഡ: കാമുകിയുടെ വിവാഹ വേദിക്ക് പുറത്ത് കാറിനുള്ളിൽ തീ പിടിച്ച് കത്തിക്കരിഞ്ഞ നിലയിൽ കാമുകന്റെ മൃതദേഹം. കിഴക്കൻ ദില്ലിയിലെ ഗാസിപൂരിൽ ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
നോയിഡ സ്വദേശിയായ ടാക്സി ഡ്രൈവ അനിൽ ആണ് കാറിനുള്ളിൽ തീ പടർന്ന് മരിച്ചത്. 24 വയസായിരുന്നു. കാറിൽ തീ പടർന്ന് നിമിഷങ്ങൾക്കുള്ളിൽ സീറ്റിലിരുന്ന യുവാവിലേക്കും തീ പടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മാരുതി വാഗൺ ആർ കാറാണ് കത്തിനശിച്ചത്.
അതേസമയം പ്രണയിച്ച യുവതി മറ്റൊരാളുമായി വിവാഹം ചെയ്തതിലെ മനോവിഷമം മൂലം അനിൽ ജീവനൊടുക്കിയതാണെന്നാണ് യുവാവിന്റെ കുടുംബം പറയുന്നത്. പ്രണയത്തിലായിരുന്നു യുവതിയുമായുള്ള വിവാഹത്തിന് യുവതിയുടെ പിതാവ് സമ്മതിച്ചിരുന്നില്ല.
എന്നാൽ ഇതിന് പിന്നാലെ ശനിയാഴ്ച യുവതിയുടെ വിവാഹം നടന്നിരുന്നു. ഈ വിവാഹ വേദിക്ക് വെളിയിലാണ് അനിലുണ്ടായിരുന്ന കാറിൽ തീ പടർന്നത്. രാത്രി 11 മണിയോടെയാണ് കാർ തീ പിടിച്ച് കത്തിക്കരിഞ്ഞത്. സമീപത്തുണ്ടായിരുന്നവർ കാറിന്റെ ചില്ല് തകർത്ത് യുവാവിനെ പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്