ഡീക്കൻ ജെസ്റ്റിൻ കൈമലയിൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക്: ഫിലാഡൽഫിയ ഇടവകയ്ക്ക് അഭിമാനം

JANUARY 19, 2025, 9:57 PM

ഫിലാഡൽഫിയ: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ അനുഗ്രഹദർശനങ്ങളാൽ ധന്യമായ സി.എം.ഐ. മൂവാറ്റുപുഴ കാർമ്മൽ പ്രോവിൻസിനുവേണ്ടി ഡീക്കൻ ജെസ്റ്റിൻ കൈമലയിൽ വാഴക്കുളം കർമ്മല ആശ്രമദേവാലയത്തിൽ വച്ച് മെൽബോൺ സീറോമലബാർ രൂപതാബിഷപ് മാർ ജോൺ പനംതോട്ടത്തിൽ പിതാവിൽനിന്നും ചാവറ പിതാവിന്റെ തിരുനാൾ തലേദിവസമായ 2025 ജനുവരി 2ന് പൗരോഹിത്യം സ്വീകരിച്ചപ്പോൾ അഭിമാനപൂരിതമായി മൂവാറ്റുപുഴ കാർമ്മൽ പ്രോവിൻസിനൊപ്പം ഫാ. ജസ്റ്റിന്റെ മാതൃഇടവകകളായ വാഴക്കുളം സെ. ജോർജ്, ഫിലാഡൽഫിയാ സെ. തോമസ് എന്നീ സീറോമലബാർ ഫൊറോനാ ദേവാലയങ്ങളും, വാഴക്കുളം കൈമലയിൽ,  മഞ്ഞപ്ര കൊള്ളാട്ടുകുടി കുടുംബങ്ങളും.

കാൽനൂറ്റാണ്ടിനുശേഷം മൂവാറ്റുപുഴ കാർമ്മൽ പ്രോവിൻസിൽ നടക്കുന്ന ആദ്യ പുത്തൻകുർബാനയും, സി.എം.ഐ. സഭ 2024 ലേക്ക് ക്രമീകരിച്ചിരുന്ന പുത്തകുർബാനകളിൽ അവസാനത്തേതുമാണ് ഡീക്കൻ ജെസ്റ്റിന്റേത്.  വാഴക്കുളം കൈമലയിൽ ജോസഫ് തൊമ്മൻ, മഞ്ഞപ്ര കൊള്ളാട്ടുകുടി ഷില്ലി ജോസഫ് ദമ്പതികളുടെ രണ്ടാമത്തെ മകനായി 1991 മെയ് 29ന് ജനിച്ച ജസ്റ്റിൻ ആനിക്കാട് സെ. ആന്റണീസ്, സെ. സെബാസ്റ്റ്യൻ സ്‌കൂളുകളിൽനിന്നായി പ്രാഥമിക വിദ്യാഭ്യാസവും, ഫിലാഡൽഫിയ നോർത്തീസ്റ്റിലുള്ള സമുവേൽ ഫെൽസ് ഹൈസ്‌കൂളിൽനിന്നും ഹയർ സെക്കൻഡറി പഠനവും പൂർത്തിയാക്കി. സ്‌കൂൾ പഠനത്തോടൊപ്പം തന്നെ ഫിലാഡൽഫിയാ സെ. തോമസ് സീറോമലബാർ പള്ളിയിലെ മതബോധനസ്‌കൂളിൽനിന്നും വിശ്വാസപരിശീലനവും പൂർത്തിയാക്കി.


vachakam
vachakam
vachakam

മാതാപിതാക്കൾ, സഹോദരങ്ങളായ ജെയ്‌സൺ ജോസഫ്, ജെസ്‌വിൻ ജോസഫ് എന്നിവർക്കൊപ്പം 2004 ൽ യു.എസിൽ എത്തിയ ജെസ്റ്റിൻ കുടുംബത്തോടൊപ്പം താമസിച്ച് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഫിലാഡൽഫിയ കമ്മ്യൂണിറ്റി കോളജിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കേ മാതാപിതാക്കളുടെയും, കൈമലയിൽ കുടുംബത്തിലെ പുണ്യസ്മരണാർഹനായ ജോസഫ് കൈമലയിൽ സി.എം.ഐ. അച്ചന്റെയും, കൈമലയിൽ കുടുംബത്തിൽനിന്നുള്ള എം.എസ്.ജെ. സന്യാസ സമൂഹത്തിൽപെട്ട സിസ്റ്റർ പ്രേഷിത, സിസ്റ്റർ പോൾസി, അമ്മ ഷില്ലിയുടെ മാതൃസഹോദരി സിസ്റ്റർ മേരി മാത്യൂസ് എഫ്.സി.സി.; എന്നിവരുടെയും, കുടുംബത്തിലെ മറ്റു സമർപ്പിതരുടെയും ജീവിതമാതൃകകളും, പ്രോൽസാഹനങ്ങളും, നിരന്തരപ്രാർത്ഥനയും യുവാവായ ജെസ്റ്റിനുള്ളിലെ ദൈവവിളിയുടെ തിരിനാളം കത്തിജ്വലിക്കുന്നതിനിടയാക്കി.


2012ൽ സി.എം.ഐ. സഭയുടെ കാർമ്മൽ പ്രോവിൻസിലെ സെ. ജോസഫ് മൈനർ സെമിനാരിയിൽ ചേർന്ന് ഫാ. ജോർജ് കൊച്ചുപറമ്പിലിന്റെയും, പിന്നീട് നേര്യമംഗലം കാർമ്മൽ നവസന്യാസഭവനത്തിലെ ഫാ. മാർട്ടിൻ കൂട്ടപ്ലാക്കിലിന്റെയും ആത്മീയ നേതൃത്വത്തിൽ വൈദിക പഠനത്തിനും സന്യാസജീവിതത്തിനും തുടക്കം കുറിച്ചു. 2014 ഡിസംബർ 8ന് സഭാവസ്ത്രം സ്വീകരിച്ച് ആദ്യവൃതവാഗ്ദാനം നടത്തിയ ഡീക്കൻ ജെസ്റ്റിൻ ബാംഗ്ലൂർ ധർമ്മാരാം കോളജിൽ നിന്നു തത്വശാസ്ത്രപഠനവും, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിഗ്രിയും കരസ്ഥമാക്കിയശേഷം 2022 മെയ് 28ന് നിത്യവൃതസമർപ്പണം നടത്തി.

vachakam
vachakam
vachakam

ധർമ്മാരാം കോളജിലെ ദൈവശാസ്ത്രപഠനത്തിനു ശേഷം 2024 മാർച്ച് 21ന് മാർ അലക്‌സ് താരാമംഗലം പിതാവിൽനിന്നും ഡീക്കൻ പട്ടം സ്വീകരിച്ചു. കോതമംഗലം രൂപതയിലെ ഞാറക്കാട് സെ. ജോസഫ് ആശ്രമദേവാലയത്തിൽ ആന്റണി ഓവേലിലച്ചനെ അജപാലനശുശ്രൂഷയിൽ 6 മാസം സഹായിച്ചതിനു ശേഷമാണ് 2025 ജനുവരി 2ന് തിരുപട്ടം സ്വീകരിച്ചത്.


'ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്' (1 കോറി 15:10) എന്ന പൗലോസ് ശ്ലീഹായുടെ വചനം ആപ്തവാക്യമായി പുരോഹിതദൗത്യം ഏറ്റെടുക്കുന്ന നവവൈദികന്റെ സഹോദരങ്ങളായ ജെയ്‌സൺ ജോസഫ് (അനിറ്റ), ജെസ്‌വിൻ ജോസഫ്, പിതൃസഹോദരങ്ങളായ കൈമലയിൽ ജോൺ തൊമ്മൻ (ട്രീസാ), കൈമലയിൽ ജോർജ് തോമസ് (ഷാന്റി), ലൂസി (തൊട്ടിയിൽ തങ്കച്ചൻ ജോർജ്) എന്നീ കുടുംബങ്ങൾ ഫിലാഡൽഫിയ ഇടവകയിലെ സജീവാംഗങ്ങളാണ്.

vachakam
vachakam
vachakam

ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിലച്ചനൊപ്പം  ഇടവകാസമൂഹം നവവൈദികരും അഭിനന്ദനങ്ങളും, പ്രാർത്ഥനാശംസകളും നേരുന്നു. ഫിലാഡൽഫിയ ഇടവക യൂത്ത് ട്രസ്റ്റി ജെറി പെരിങ്ങാട്ടിനൊപ്പം നാല്പതോളം ഇടവകക്കാർ തിരുപ്പട്ട ശുശ്രൂഷകളിലും പ്രഥമ ദിവ്യബലിയർപ്പണത്തിലും പങ്കെടുത്ത് നവവൈദികരും അനുമോദനങ്ങൾ നേർന്നു.


'ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്' എന്ന പൗലോസ് ശ്ലീഹായുടെ വചനം തന്റെ ആപ്തവാക്യമായി എല്ലായ്‌പ്പോഴും നെഞ്ചോടുചേർത്ത് ധ്യാനിച്ചുകൊണ്ടാണ് നവവൈദികൻ കർത്താവിന്റെ ദിവ്യരഹസ്യങ്ങൾ നിരന്തരം പരികർമ്മം ചെയ്യുന്നതിനും, ബൈബിൾ അപഗ്രഥിച്ച് ദൈവജനത്തിനു സുവിശേഷം പകർന്നു നൽകുന്നതിനും അധികാരപ്പെട്ട പുരോഹിതദൗത്യം ഏറ്റെടുക്കുന്നത്.

ജോസ് മാളേയ്ക്കൽ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam