തിരുവനന്തപുരം: ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചതായി റിപ്പോർട്ട്. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജിൽ വെച്ചാണ് ചികത്സയിലിരിക്കെ ഹരികുമാർ മരിച്ചത്.
ലഹരി ഉപയോഗിച്ച് വന്ന മകൻ ആദിത്യൻ ജനുവരി 15നാണ് ഹരികുമാറിനെ ക്രൂരമായി മർദ്ദിച്ചത്. മുഖത്തും തലയിലുമാണ് ഹരികുമാറിന് പരുക്കേറ്റത്. തുടർന്നാണ് ഹരികുമാറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു ആദ്യം ആശുപത്രിയിൽ അറിയിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഹരിദാസൻ മരിക്കുകയായിരുന്നു. സംഭവത്തിൽ മകൻ ആദിത്യനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ ഉടൻ പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കും എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്