തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്ര പരിസരത്ത് ഭക്തർ മുട്ട ബിരിയാണി കഴിച്ചതായി റിപ്പോർട്ട്. സംഭവം വലിയ വിവാദമായിരിക്കുകയാണ്. ആലിപ്പിരി ചെക്ക്പോയിന്റിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരാണ് ബിരിയാണി കഴിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സസ്യേതര ഭക്ഷണം, മദ്യപാനം, പുകവലി, പുകയില എന്നിവയ്ക്ക് തിരുമലയിൽ കർശന വിലക്കുണ്ട്. വെള്ളിയാഴ്‌ച തിരുമലയിൽ എത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ രാംബഗിച്ച ബസ് സ്റ്റാൻഡിലിരുന്ന് മുട്ട ബിരിയാണി കഴിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ബിരിയാണി കഴിക്കുന്നത് .കണ്ട സമീപത്തുണ്ടായിരുന്ന മറ്റ് ഭക്തർ തിരുമല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഭക്തരെ ചോദ്യം ചെയ്തപ്പോൾ അറിവില്ലായ്‌മമൂലം സംഭവിച്ചതാണെന്നും മാപ്പാക്കണമെന്നും ഇവർ അപേക്ഷിച്ചു. തുടർന്ന് കർശന മുന്നറിയിപ്പ് നൽകിയാണ് പറഞ്ഞുവിട്ടത്.
എന്നാൽ സംഭവത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നാരോപിച്ച് വൈഎസ്‌ആർസിപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) വിമർശിച്ചു. ക്ഷേത്രപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ടിടിഡിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്