കൊല്ലം: ഇരവിപുരത്ത് ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചെന്ന പരാതിയുമായി യുവതി. 24 കാരിയായ സോനുവിൻ്റെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ 18 ആം തീയതിയാണ് കേസിനാപ്ദമായ സംഭവം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്നത്തെ തുടർന്ന് ബന്ധുകൾ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
മാതൃസഹോദരിയുടെ മകളും ഭർത്താവും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് യുവതി പരാതിയി പറയുന്നത്. യുവതി പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരവിപുരം പൊലീസ് പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയെന്ന് ആരോപിച്ച് യുവതി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്