ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം സുപ്രീംകോടതി റദ്ദാക്കിയതോടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ട്രസ്റ്റ് വഴിയുള്ള സംഭാവനകളില്‍ വന്‍കുതിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രൂഡന്റ് ട്രസ്റ്റ് വഴി മാത്രം 1,075.70 കോടിയാണ് പാര്‍ട്ടികള്‍ക്ക് കിട്ടിയത്. അതിന് തൊട്ടുമുന്‍പുള്ള വര്‍ഷം (2022-23) 263 കോടിയായിരുന്നു ലഭിച്ചത്.
പ്രൂഡന്റ് ട്രസ്റ്റ് വഴി ആകെ ലഭിച്ചതില്‍ ഭൂരിഭാഗവും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ്. പ്രൂഡന്റിന് ലഭിച്ച തുക ആറ് പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. ബി.ജെ.പി.ക്ക് 723.8 കോടി, കോണ്‍ഗ്രസിന് 156.4 കോടി, ബി.ആര്‍.എസിന് 85 കോടി, വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് 72.5 കോടി, ടി.ഡി.പി.ക്ക് 33 കോടി, ജനസേനാപാര്‍ട്ടിക്ക് അഞ്ചുകോടി.
ബോണ്ട് പദ്ധതി നിലവില്‍വന്ന 2018 മുതല്‍ ട്രസ്റ്റ് വഴിയുള്ള സംഭാവനകള്‍ കുറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്