കാഞ്ചിപുരം: വിമാനത്താവളത്തിന് വേണ്ടിയുള്ള കുടിയൊഴിപ്പിക്കലിനെതിരെ ജനങ്ങൾ നടത്തിവരുന്ന സമരത്തിന് ഐകദാർഢ്യവുമായി നടൻ വിജയ്. പരന്തൂരിലെത്തിയാണ് താരം സമരത്തിന് ഐകദാർഢ്യമർപ്പിച്ചത്.
തന്റെ രാഷ്ട്രീയ യാത്ര പരന്തൂരിലെ ജനങ്ങളുടെ ആശീർവാദത്തോടെ ആരംഭിക്കുകയാണെന്നും ജനങ്ങളുടെ സമരത്തിൽ ഇനി മുതൽ ടിവികെ ഒപ്പമുണ്ടാകുമെന്നും വോട്ട് രാഷ്ട്രീയം അല്ല തങ്ങളുടെ ലക്ഷ്യമെന്നും വിജയ് ജനങ്ങളോട് പറഞ്ഞു.
താൻ വികസന വിരോധിയല്ല, വിമാനത്താവളം വേണ്ടെന്നും അഭിപ്രായമില്ല. എന്നാൽ വിമാനത്താവളം പരന്തൂരിൽ വേണ്ടെന്നാണ് നിലപാട് എന്നും വിജയ് വ്യക്തമാക്കി. കൃഷിയേയും കൃഷിക്കാരെയും ഉപദ്രവിച്ചുള്ള വികസനം തമിഴ്നാടിന് വേണ്ടെന്നും താരം പറഞ്ഞു.
അതേസമയം ഡിഎംകെയ്ക്കെതിരെയും താരം രൂക്ഷവിമർശനമുന്നയിച്ചു. എന്തോ ലാഭം കണ്ടാണ് ആദ്യം പദ്ധതിയെ എതിർത്ത ഡിഎംകെ ഇപ്പോൾ പദ്ധതിയെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. നാടകം ജനങ്ങളോട് വേണ്ട എന്നും നിങ്ങളുടെ സൗകര്യം പോലെ നാടകം കളിക്കരുത് എന്നും ഡിഎംകെയക്ക് വിജയ് താക്കീത് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്