ഡൽഹി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. സെയിഫിനെ കുത്തിയത് ഭയത്തിലാണെന്നാണ് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകിയത്.
അതേസമയം വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണെന്നും പ്രതി വ്യക്തമാക്കി. താരത്തിന്റെ വീടിന്റെ പരിസരത്ത് പലതവണ എത്തി പ്രതി കവർച്ചയ്ക്ക് സാധ്യത തേടിയെന്നും മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും പ്രതി മോഷണത്തിന് പദ്ധതിയിട്ടുവെന്നുംഎ ആണ് പൊലീസ് വ്യക്തമാക്കുന്നത്.
എന്നാൽ നിരവധി സെലിബ്രിറ്റികളുടെ വീടുകൾ പ്രതി അന്വേഷിച്ചു മനസ്സിലാക്കിയിരുന്നു എന്നും ഇതിൽ സേഫ് അലിഖാന്റെ വീടാണ് എളുപ്പത്തിൽ കവർച്ച നടത്താൻ സാധിക്കുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് അവിടെ കയറിയത് എന്നുമാണ് പോലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്