കളിപ്പാട്ടത്തിന്റെ എൽഇഡി ബൾബ് വിഴുങ്ങി ഒന്നരവയസ്സുകാരി, ഒടുവിൽ സംഭവിച്ചത്

JANUARY 19, 2025, 8:05 PM

മധുര: ഒരു വയസ്സുള്ള പെൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും എൽഇഡി ബൾബ് കണ്ടെത്തി.

കളിപ്പാട്ടത്തിന്റെ റിമോട്ടിൽ നിന്നുള്ള എൽഇഡി ബൾബാണ് ഒരു വയസുകാരി അബദ്ധത്തിൽ വിഴുങ്ങിയത്. എന്നാൽ ബൾബ് ദിശതെറ്റി ശ്വാസനാളത്തിൽ കുടുങ്ങുകയായിരുന്നു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടി കടുത്തപനിയും ശ്വാസംമുട്ടും ചുമയും മൂലം കുട്ടി അവശനിലയിലായിരുന്നു. തുട‍ർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശ്വാസനാളത്തിൽ എൽഇഡി ബൾബ് കുടുങ്ങിയതായി കണ്ടെത്തിയത്.

vachakam
vachakam
vachakam

തുടർന്ന് മധുര ഗവ രാജാജി ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധർ, പീഡിയാട്രിക് സർജന്മാർ, അനസ്‌തെറ്റിസ്‌റ്റ് തുടങ്ങിയവരുടെ മെഡിക്കൽ സംഘം കുട്ടിയെ പരിശോധിച്ച് മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് ശ്വാസനാളിയിൽ നിന്നും എൽഇഡി ബൾബ് പുറത്തെടുത്തത്.

ബ്രോങ്കോസ്കോപ്പി പ്രക്രിയയിലൂടെയാണ് ബൾബ് പുറത്തെടുത്തത്. കുട്ടിയുടെ ജീവൻ രക്ഷിച്ചതിനും, സങ്കീ‍ർണത നിറഞ്ഞ പ്രക്രിയയിലൂടെ ബൾബ് പുറത്തെടുത്ത മെഡിക്കൽ സംഘത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നന്ദി അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam