മാനന്തവാടി: വയനാട് തിരുനെല്ലിയിൽ ആദിവാസി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി പിടിയിലായതായി റിപ്പോർട്ട്. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മന്ത്രവാദത്തിന്‍റെ പേരിൽ പീഡനം നടത്തിയെന്നാണാണ് പരാതി. സംഭവത്തിൽ ആദിവാസി സ്ത്രീയുടെ പരാതിയിൽ തിരുനെല്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ആണ് കേസ്. പരാതിക്കാരിയുടെ മൊഴി പൊലീസ് എടുത്തിരുന്നു. എന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പുറത്തു പറയാൻ ഭയന്നുവെന്നും തിരുനെല്ലി പൊലീസ് കേസ് ഒതുക്കാൻ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിച്ചു. 2023 ജൂണിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്