തിരുവനന്തപുരം: സിപിഎം വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ കേസില്‍ ബ്രാഞ്ച് സെക്രട്ടറിയും സാധാരണ പ്രവര്‍ത്തകരുമടക്കം നാലു പേരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ കേസിലെ പ്രധാന പ്രതികളായ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ പൊലീസ് ചെറുവിരലനക്കിയിട്ടില്ലെന്നാണ് ആരോപണം.
കേസിന്‍റെ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം പ്രതികളായ പ്രധാന നേതാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന ആരോപണം യുഡിഎഫും ശക്തമാക്കുകയാണ്.
കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം അടിയന്തരപ്രമേയമായി നിയമസഭയിൽ ഇന്ന് ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നിയമസഭയിൽ ഇന്ന് തുടങ്ങും. മൂന്ന് ദിവസമാണ് ചർച്ച.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്