ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്‌ഐ) പുതിയ ഒബിഡി2ബി കംപ്ലയന്റ് ലിവോ പുറത്തിറക്കി. നഗരങ്ങളിലെ യുവ യാത്രക്കാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ ലിവോ റൈഡിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം ബോൾഡായ രൂപകൽപ്പനയും വാഗ്ദാനം ചെയ്യുന്നു.
2025 ഹോണ്ട ലിവോയുടെ വില 83,080 രൂപയിൽ ആരംഭിക്കുന്നു(എക്‌സ്‌ഷോറൂം ഡൽഹി).
ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു, 'പുതിയ 2025 ലിവോയുടെ പുറത്തിറക്കൽ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഹോണ്ടയിൽ, മോട്ടോർസൈക്കിൾ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
110സിസി വിഭാഗത്തിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഊർജ്ജസ്വലമായ സ്റ്റൈലിംഗും പുതിയ സവിശേഷതകളും ഉപയോഗിച്ച് ഒരു പ്രീമിയം അനുഭവം നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു 2025 ലിവോ. ഇന്ത്യൻ റൈഡർമാരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റും പുതിയ ലിവോയെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.'
ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥുർ പറഞ്ഞു, 'ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വിശ്വസിച്ച് തെരെഞ്ഞെടുക്കാവുന്ന ഒന്നാണ് ഹോണ്ട ലിവോ. 2025 മോഡലിലൂടെ വിപണിയിൽ അതിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. സുസ്ഥിരതയ്ക്കും വികസിച്ചുകൊണ്ടിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കുന്നതിനുമുള്ള ഹോണ്ടയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു
ഒബിഡി2ബി സാങ്കേതികവിദ്യയുടെ സംയോജനം. സാങ്കേതികവിദ്യയും രൂപസൗന്ദര്യവും മെച്ചപ്പെടുത്തുന്നതിലൂടെ, നൂതനത്വവും പ്രായോഗികതയും പരിധികളില്ലാതെ സംയോജിപ്പിക്കുന്ന ഒരു മോട്ടോർസൈക്കിൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലുടനീളമുള്ള റൈഡേഴ്‌സിന് ലിവ് ലൈഫ്, ലിവോ സ്റ്റൈൽലേക്ക് ഒരു വിശ്വസ്ത കൂട്ടാളിയാകാൻ ഇത് സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.'
പുതിയ ലിവോ: വൈബ്രന്റ് ഡിസൈനും നൂതന സാങ്കേതികവിദ്യയും സ്‌പോർട്ടിനെസ്സും പ്രായോഗികതയും സംയോജിപ്പിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന കാലികമാക്കിയ ലിവോയിൽ, ചിസൽഡ് ടാങ്ക് ഷ്രൗഡുകളുള്ള മസ്‌കുലാർ ഫ്യുവൽ ടാങ്ക്, ബോഡി പാനലുകളിൽ ശ്രദ്ധേയമായ ഗ്രാഫിക്‌സ് എന്നിവയുൾപ്പെടെ വേറിട്ടുനിൽക്കുന്ന ഘടകങ്ങൾ ഉൾപ്പെടുന്നു. ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വകഭേദങ്ങളിൽ ഇത് ലഭ്യമാകും. ഓറഞ്ച് വരകളുള്ള പേൾ ഇഗ്‌നിയസ് ബ്ലാക്ക്, ബ്ലൂ വരകളുള്ള പേൾ ഇഗ്‌നിയസ് ബ്ലാക്ക്, പേൾ സൈറൺ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലും.
പുതിയ ലിവോയിൽ ഇപ്പോൾ ഒരു പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുന്നു. ഇത് തത്സമയ മൈലേജ്, എത്ര ദൂരം ഓടാനുള്ള ഇന്ധനം ഉണ്ട്, സർവീസ് സമയ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ എന്നിവയുൾപ്പെടെ നിരവധി വിവരങ്ങൾ നൽകുന്നു. സുരക്ഷാ ഘടകം കൂട്ടിച്ചേർക്കുന്നതിന്റെ ഭാഗമായി സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സവിശേഷത തുടരുകയും ചെയ്യുന്നു.
109.51സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽഇൻജെക്റ്റഡ് എഞ്ചിനാണ് ലിവോയ്ക്ക് കരുത്ത് പകരുന്നത്. മാത്രമല്ല ഇത് ഇനി വരാനിരിക്കുന്ന സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നതിന് ഒബിഡി2ബി ആയാണ് ഇറക്കുന്നത്. ഈ എഞ്ചിൻ 7500 ആർപിഎമ്മിൽ 6.47 കിലോവാട്ട് പവറും 5500 ആർപിഎമ്മിൽ 9.30 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു എന്ന് മാത്രമല്ല 4സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കുകയും ചെയ്തിരിക്കുന്നു.
പുതിയ ലിവോ: വിലയും ലഭ്യതയും
പുതിയ 2025 ഹോണ്ട ലിവോയുടെ വില 83,080 രൂപയിൽ ആരംഭിക്കുന്നു(എക്‌സ്‌ഷോറൂം ഡൽഹി). ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്എംഎസ്‌ഐ ഡീലർഷിപ്പുകളിലും ഇത് ഉടൻ ലഭ്യമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്