ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിൽ ഒന്നായ ഭാരതി എയർടെലും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല നോൺബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഫിനാൻസും എൻ.ബി.എഫ്.സിയും ചേർന്ന് സാമ്പത്തിക സേവനങ്ങൾക്കായുള്ള ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനും ലാസ്റ്റ് മൈൽ ഡെലിവറിയിൽ മാറ്റങ്ങൾ വരുത്തുന്നതിനുമായുള്ള കമ്പനിയ്ക്കായി പങ്കാളിത്തം പ്രഖ്യാപിച്ചു.
370 മില്യൺ വരുന്ന എയർടെലിന്റെ ഉപഭോക്തൃ അടിത്തറയും, 12 ലക്ഷത്തിലധികം ശക്തമായ വിതരണ ശൃംഖലയും, ബജാജ് ഫിനാൻസിന്റെ വൈവിധ്യമാർന്ന 27 ഉൽപ്പന്ന ലൈനുകൾ, 5,000 ലധികം ശാഖകൾ 70,000ത്തിലധികം ഫീൽഡ് ഏജന്റുമാർ എന്നിവരുൾപ്പെടുന്ന വിതരണ ശൃംഖലയും ഒന്നിച്ചു ചേർക്കുന്ന ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തമാണിത്. തടസ്സങ്ങളില്ലാത്തതും സുരക്ഷിതവുമായ ഉപഭോക്തൃ അനുഭവത്തിനായി എയർടെൽ തുടക്കത്തിൽ ബജാജ് ഫിനാൻസിന്റെ റീട്ടെയിൽ ഫിനാൻഷ്യൽ ഉൽപ്പന്നങ്ങൾ എയർടെൽ തങ്ങളുടെ താങ്ക്‌സ് ആപ്പിലും പിന്നീട് രാജ്യവ്യാപകമായ സ്റ്റോറുകളുടെ നെറ്റ്‌വർക്കിലൂടെയും നൽകും.
ഭാരതി എയർടെൽ വൈസ് ചെയർമാനും എംഡിയുമായ ഗോപാൽ വിറ്റൽ പറഞ്ഞു, 'രാജ്യത്തെ രണ്ട് വിശ്വസനീയമായ ബ്രാൻഡുകളായ എയർടെല്ലിനും ബജാജ് ഫിനാൻസിനും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ വൈവിധ്യമാർന്ന സാമ്പത്തിക ആവശ്യങ്ങളുടെ പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ശാക്തീകരിക്കുക എന്ന പങ്കിട്ട കാഴ്ചപ്പാടാനുള്ളത്. എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും എയർടെൽ ഫിനാൻസ് ഒരു വൺ സ്റ്റോപ്പ് ഷോപ്പായി മാറ്റുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.'
ബജാജ് ഫിനാൻസ് മനേജിംഗ് ഡയറക്ടർ രാജീവ് ജെയിൻ പറഞ്ഞു, 'ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റം ഡാറ്റാഅധിഷ്ഠിത ക്രെഡിറ്റ് അണ്ടർ റൈറ്റിംഗിന്റെയും സാമ്പത്തിക ഉൾപ്പെടുത്തലിന്റെയും പ്രധാനഭാഗമാണ്.
എയർടെല്ലുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുക മാത്രമല്ല, ഇന്ത്യയിലെ പ്രമുഖവും ഏറ്റവും വിശ്വസനീയവുമായ രണ്ട് ബ്രാൻഡുകളുടെ വൈദഗ്ധ്യവും വ്യാപ്തിയും ഒരുമിച്ച് കൊണ്ടുവരുകയും ചെയ്യുന്നു. എയർടെല്ലുമായി ചേർന്ന്, ഞങ്ങൾ ഇന്ത്യയിലെ കൂടുതൽ തിരഞ്ഞെടുക്കപ്പെടുന്ന ധനകാര്യ സ്ഥാപനമാകാനും വിദൂര പ്രദേശങ്ങളിൽ പോലും ദശലക്ഷക്കണക്കിന് ആളുകൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനും ശ്രമിക്കുന്നു.''
ബജാജ് ഫിനാൻസിന്റെ രണ്ട് ഉൽപ്പന്നങ്ങൾ എയർടെൽ താങ്ക്‌സ് ആപ്പിൽ പൈലറ്റ് ചെയ്തിട്ടുണ്ട്. മാർച്ചോടെ നാല് ഉൽപ്പന്നങ്ങൾ എയർടെൽ താങ്ക്‌സ് ആപ്പിൽ ലഭ്യമാകും. ഗോൾഡ് ലോൺ, ബിസിനസ് ലോൺ, കോബ്രാൻഡഡ് ഇൻസ്റ്റ ഇഎംഐ കാർഡ്, പേഴ്‌സണൽ ലോൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ കലണ്ടർ വർഷത്തിനുള്ളിൽ ബജാജ് ഫിനാൻസിന്റെ 10 സാമ്പത്തിക ഉൽപ്പന്നങ്ങൾ എയർടെൽ സമയാനുസൃതമായി ലഭ്യമാക്കും.
എയർടെൽ ഉപഭോക്താക്കൾക്ക് എയർടെൽബജാജ് ഫിൻസേർവ് ഇൻസ്റ്റാ ഇഎംഐ കാർഡിന് എയർടെൽ താങ്ക്‌സ് ആപ്പ് വഴിയും പിന്നീട് അതിന്റെ രാജ്യവ്യാപകമായ സ്റ്റോറുകളുടെ നെറ്റ്‌വർക്ക് വഴിയും അപേക്ഷിക്കാം. 4,000ലധികം നഗരങ്ങളിലെ 1.5 ലക്ഷത്തിലധികം പാർട്ണർ സ്റ്റോറുകളിൽ ഇലക്ട്രോണിക്‌സ്, ഫർണിച്ചറുകൾ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാധനങ്ങൾ വാങ്ങുന്നതിനുള്ള ഫ്‌ളെക്‌സിബിൾ ഇഎംഐ ഓപ്ഷനുകളും പേയ്‌മെന്റ് പ്ലാനുകളും ലഭ്യമായിരിക്കും. കൂടാതെ, ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലെ ഇകെമേഴ്‌സ് ഇടപാടുകൾക്കും ഈ കോബ്രാൻഡഡ് കാർഡ് ഉപയോഗിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്