വിദ്യാർത്ഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബര്‍ മണവാളൻ പൊലീസ് കസ്റ്റഡിയിൽ

JANUARY 20, 2025, 9:35 AM

തൃശൂര്‍: കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബര്‍ മണവാളൻ പൊലീസ് കസ്റ്റഡിയിൽ. മണവാളൻ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ ആണ് പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മോട്ടോർസൈക്കിൾ യാത്രയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു  മുഹമ്മദ് ഷഹീൻ ഷാ. ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

തൃശ്ശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷാൻ ഷാ. യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാൾ.  കേരളവർമ്മ കോളേജിന് സമീപത്തു വച്ച്  മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam