ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വ്യക്തികള്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണം; സുപ്രീം കോടതി

JANUARY 20, 2025, 10:33 AM

ന്യൂഡല്‍ഹി: കലാപം പോലുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വ്യക്തികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഡല്‍ഹി കലാപക്കേസിലെ പ്രതി താഹിര്‍ ഹുസൈന്റെ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

മുന്‍ കൗണ്‍സിലര്‍ കൂടിയായ താഹിര്‍ ഹുസൈന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി 21 ലേക്ക് മാറ്റിവച്ചുകൊണ്ട് ജസ്റ്റിസ് പങ്കജ് മിത്തലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുല്ലയും ഉള്‍പ്പെട്ട ബെഞ്ച് സമയത്തിന്റെ ദൗര്‍ലഭ്യം മൂലം ഹര്‍ജി മാറ്റിവയ്ക്കുകയായിരുന്നു.

ജയിലില്‍ ഇരുന്നുകൊണ്ട് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് എളുപ്പമാണ്. അതിനാല്‍ ജയിലില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ വ്യക്തികളെയും വിലക്കണമെന്നും ബെഞ്ച് വാക്കാല്‍ പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ഇടക്കാല ജാമ്യം തേടിയാണ് താഹിര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പത്രികാ സമര്‍പ്പണത്തിനായി ജനുവരി 14 ന് ഡല്‍ഹി ഹൈക്കോടതി താഹിറിന് കസ്റ്റഡി പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 9 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന താഹിറിന്റെ അപേക്ഷ ഹൈക്കോടതി നിരസിച്ചു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 11 എഫ്ഐആറുകള്‍ താഹിറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കലാപവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍, യുഎപിഎ കേസ് എന്നിവയില്‍ കസ്റ്റഡിയിലാണെന്നും ഹൈക്കോടതി നേരത്തെ നിരീക്ഷണം നടത്തി. അതിനാലാണ് ഇടക്കാല ജാമ്യഹര്‍ജി തള്ളിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam