ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രിയായിരുന്നു ഭീകരരുമായുള്ള വെടിവയ്പുണ്ടായത്.
ഇന്നലെ രാത്രിയോടെയാണ് ബാരാമുളള ജില്ലയിലെ സോപോറിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇതേതുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിരുന്നു.
അതേസമയം തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സ്ഥലം തകർക്കുന്നതിനിടെ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. പങ്കാല കാർത്തിക് എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്‍റെ ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നതായും സൈന്യം എക്സ് പോസ്റ്റിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്