കണ്ണൂർ: പയ്യന്നൂർ നെസ്റ്റ് കോളേജിൽ യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്‌ഐ ഏരിയാ നേതാക്കളുടെ മർദ്ദനം. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മർദ്ദനമേറ്റത്. യൂണിറ്റ് കമ്മിറ്റി യോഗത്തിൽ വെച്ചായിരുന്നു യൂണിറ്റ് സെക്രട്ടറിയെ മർദ്ദിച്ചത്.
കോളേജ് യൂണിയൻ ഫണ്ടിൽ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാത്തതാണ് മർദ്ദനത്തിന് കാരണം.
മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോളേജ് മാനേജ്‌മെന്റ് ചെയർമാന് നേരെയും എസ്എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായി.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയപ്പോഴും ഏരിയാ നേതാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചതായാണ്ആരോപണം.
ചെയർമാനെ അസഭ്യം പറയുകയും ചെയ്തു. അതേസമയം മർദ്ദന വിവരങ്ങൾ പുറത്തുവന്നതോടെ വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണ് സിപിഐഎം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്