തിരൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ യുവതിയുടെ കല്യാണം മുടക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫ് (31)നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നിക്കാഹ് നടക്കാനിരുന്ന യുവതിയുടെ വിവാഹമാണ് പ്രതി മുടക്കിയത്. വിവാഹത്തലേന്ന് വരന്‍റെ വീട്ടുകാരെ സമീപിച്ച് ഇയാൾ യുവതിയെപ്പറ്റി മോശമായ അഭിപ്രായം പറയുകയും വരന്റെ വീട്ടുകാരെ നിക്കാഹില്‍ നിന്നും പിന്തിരിപ്പിക്കുകയും ആണ് ഇയാൾ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. കൂട്ടായി സ്വദേശിയുടെ മകളുടെ വിവാഹമാണ് റാഷിഫ് മുടക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ഈ വിവരമറിഞ്ഞ യുവതിയുടെ കുടുംബം റാഷിഫിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
മകളെ അപമാനിച്ചതിനും അപവാദപ്രചരണം നടത്തിയതിനും വിവാഹത്തിനായി ഒരുക്കങ്ങൾ നടത്തി എട്ട് ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തുവെന്ന യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് യുവാവിനെതിരെ കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റാഷിഫ് പിടിയിലായത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്