കോഴിക്കോട്: മെക് സെവൻ കൂട്ടായ്മകൾക്കെതിരെയുള്ള വിവാദ പ്രസ്താവന ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രംഗത്ത്. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് വീണ്ടും ആവർത്തിച്ചു വ്യക്തമാക്കിയത്.
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും എന്നും യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല എന്നും നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണമാണ് പ്രധാനം എന്നതിൽ ഉറച്ചുനിന്നുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്