'റിമാൻഡിലായിട്ടും അടങ്ങിയില്ല'; ജയിലിന് മുന്നിലും റീൽസുമായി വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മണവാളൻ

JANUARY 21, 2025, 5:42 AM

തൃശൂര്‍: ജയിലിന് മുന്നിലും റീൽസുമായി വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ  മുഹമ്മദ് ഷെഹിൻഷാ എന്ന മണവാളൻ. മണവാളനെ ജയിലിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു റീൽസ് എടുത്തതെന്നാണ് ലഭിക്കുന്ന വിവരം. 

മണവാളൻ ജയിലിൽ ആകുന്നതിന് തൊട്ടു മുമ്പായിരുന്നു ചിത്രീകരണം. ശക്തമായി തിരിച്ചുവരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാർ പറയിക്കുന്നതും റീലിൽ കാണാം. പൂരദിവസം കേരള വർമ്മ കോളജിന് സമീപം വിദ്യാർഥികളെ വണ്ടികയറ്റിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് മണവാളൻ അറസ്റ്റിലായത്. 10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂർ വെസ്റ്റ് പൊലീസ് കൊടകിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഇതിന് പിന്നാലെ കോടതി ഇന്ന് ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam