മെല്‍ബണ്‍: പുരുഷ ടെന്നീസ് പുതിയ തലമുറ ഏറ്റെടുത്തെങ്കിലും തന്നെ ഇനിയും എഴുതിത്തള്ളാനാകില്ലെന്ന് തെളിയിച്ച് 37 കാരനായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച്. മെല്‍ബണ്‍ പാര്‍ക്കിലെ നിറഞ്ഞ സെന്റര്‍ കോര്‍ട്ടില്‍, ബ്ലോക്ക്ബസ്റ്റര്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജോക്കോവിച്ച് മൂന്നാം സീഡ് കാര്‍ലോസ് അല്‍കാരസിനെ വീഴ്ത്തി. മൂന്ന് മണിക്കൂറും 37 മിനിറ്റും നീണ്ട മല്‍സരത്തില്‍ 4-6, 6-4, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ജോക്കോയുടെ ജയം.
ഈ വിജയത്തോടെ ജോക്കോവിച്ച് അല്‍കാരസിനെതിരെയുള്ള മല്‍സരങ്ങളില്‍ ലീഡ് 5-3 ആയി ഉയര്‍ത്തി. ഓപ്പണിംഗ് സെറ്റില്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്താന്‍ അല്‍കാരസ് തന്റെ ഡ്രോപ്പ് ഷോട്ടുകള്‍ ഉപയോഗിച്ചു. 54 മിനിറ്റുകള്‍ക്ക് ശേഷം 6-4 ന് ഓപ്പണിംഗ് സെറ്റ് സ്പാനിഷ് താരം സ്വന്തമാക്കി.
എന്നാല്‍ പിന്നീടുള്ള സെറ്റുകളില്‍ ജോക്കോയുടെ പോരാട്ടവീര്യം പ്രകടമായി. രണ്ടാം സെറ്റ് 6-4 എന്ന നിലയില്‍ ജോക്കോ സ്വന്തമാക്കി. മൂന്നാം സെറ്റില്‍ 6-3 ന് ലീഡ് ഉയര്‍ത്തിയ ജോക്കോവിച്ച് 6-4 ന് നാലാം സെറ്റും സ്വന്തമാക്കി സെമിയിലേക്ക് കടന്നു. സെമി ഫൈനലില്‍ അലക്‌സാണ്ടര്‍ സ്വരേവാണ് ജോക്കോയുടെ എതിരാളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്