കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മണിക്കൂറുകൾക്കകം ആണ് ഇത് കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തിയത്. പട്ടിമറ്റം ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നിഷയാണ് മരിച്ചത്.
അതേസമയം രാവിലെ എട്ടുമണിയോടെയാണ് പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നാസർ അയൽവീട്ടിൽ എത്തിയത്. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വിളിച്ചിട്ട് എഴുനേൽക്കുന്നില്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും ആണ് ഇയാൾ പറഞ്ഞത്. അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് 38 വയസുകാരിയായ നിഷ മരിച്ചുകിടക്കുകയാണെന്ന് മനസിലായത്. മൂക്കിലൂടെ രക്തവും വന്നിരുന്നു. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
എന്നാൽ ഭർത്താവ് നാസറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതതിന് പിന്നാലെ ആണ് സംഭവം കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന നിഷയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭർത്താവ് നാസർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം സംഭവ സമയം രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നില്ല. പിതാവ് ഇടയ്ക്കിടെ അക്രമസാകതനാകുന്ന പതിവുണ്ടായിരുന്നെന്ന് മക്കളും മൊഴി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്