'ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ്'; സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭിന്നതയിൽ സമവായത്തിന് വഴിയൊരുങ്ങുന്നു 

JANUARY 21, 2025, 3:47 AM

കൊച്ചി: സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭിന്നതയിൽ സമവായത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ട്. തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാർ ജോസഫ് പാംപ്ലാനി ഉറപ്പുനൽകിയെന്നാണ് വൈദികർ വ്യക്തമാക്കുന്നത്. ഇന്ന് നടന്ന ചർച്ചയ്ക്ക് ശേഷമാണ് വൈദികരുടെ പ്രതികരണം ഉണ്ടായത്.

അതേസമയം കുർബാന തർക്കമടക്കമുള്ള വിഷയങ്ങളിലാണ് മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായ മാർ ജോസഫ് പാംപ്ലാനി വൈദികരുമായി ചർച്ച നടത്തിയത്. എറണാകുളം ബിഷപ്പ് ഹൗസിലാണ് പ്രതിഷേധം ഉയർത്തിയ 21 വൈദികരുമായി മാർ ജോസഫ് പാംപ്ലാനി ചർച്ച നടത്തിയത്. ഇന്നലെ നടത്താനിരുന്ന സമവായ ചർച്ച  ആണ് ഇന്ന് നടന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam