എൻഎം വിജയൻ്റെ ആത്മഹത്യ; അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ

JANUARY 21, 2025, 1:09 AM

കണ്ണൂർ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ  ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ.

അന്വേഷണവുമായി സഹകരിക്കുമെന്നും മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നും കെ സുധാകരൻ പറഞ്ഞു.

 നാളെ എൻഎം വിജയൻ്റെ വീട് സന്ദർശിക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

vachakam
vachakam
vachakam

കെപിസിസി അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല. അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാമെന്നും കെ സുധാകരൻ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആഗ്രഹമില്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam