ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്ടനായി റിഷഭ് പന്ത്

JANUARY 21, 2025, 2:58 AM

2025 ഐപിഎൽ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ റിഷഭ് പന്ത് നയിക്കും. ടീം ഉടമയായ സഞ്ജീവ് ഗോയങ്കയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറെ ടീമിന്റെ നായകനായി നിയമിച്ചിരിക്കുന്നത്.
മുമ്പ് ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്ടനായി മൂന്ന് സീസൺ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. കെ.എൽ. രാഹുൽ, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ എന്നിവർക്ക് ശേഷം ലഖ്‌നൗവിന്റെ നായകനാവുന്ന നാലാമത്തെ താരമാണ് പന്ത്.

പന്തിനെ ക്യാപ്ടൻസി ഏൽപിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. പന്തിനായി ഞങ്ങൾ ഓക്ഷനിൽ 27 കോടിയാണ് ചെലവഴിച്ചത്. ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച താരമാണ് പന്ത്. അത്രയും പാഷനുള്ള കളിക്കാരനാണ് പന്ത്. അവനിൽ ഞങ്ങളൊരു ലീഡറെ കാണുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്ടനായി മാറാനുള്ള കഴിവ് പന്തിനുണ്ട്. ടീമുടമ ഗോയങ്ക പന്തിനെ ക്യാപ്ടനായി നിയമിച്ച തീരുമാനം വിശദീകരിച്ചത് ഇങ്ങനെ.

കഴിഞ്ഞ ഐപിഎൽ മെഗാതാരലേലത്തിൽ ഡൽഹി ക്യാപിറ്റൽസിൽ നിന്ന് റെക്കോർഡ് തുകയ്ക്കാണ് പന്ത് ലഖ്‌നൗവിന്റെ തട്ടകത്തിലെത്തിച്ചത്. ലേലത്തിൽ ഡൽഹിയിലേക്ക് കൂടുമാറിയ കെ.എൽ. രാഹുലിന് പകരക്കാരനായാണ് ലഖ്‌നൗ ക്യാപ്ടൻ സ്ഥാനത്തേക്ക് പന്തിനെ നിയമിച്ചത്.

vachakam
vachakam
vachakam

ക്യാപ്ടനെന്ന നിലയിൽ റിഷഭ് പന്തിന്റെ രണ്ടാമത്തെ അവസരമാണിത്. ഐപിഎല്ലിൽ 2021 സീസൺ മുതൽ ഡൽഹി ക്യാപിറ്റൽസിനെ പന്താണ് നയിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് 2023 സീസണിൽ മാത്രമാണ് പന്ത് വിട്ടുനിന്നത്. 2024 സീസണിൽ ഡൽഹിയുടെ ക്യാപ്ടനായി തിരിച്ചെത്തുകയും ചെയ്‌തെങ്കിലും ഫ്രാഞ്ചൈസിയെ കിരീടത്തിലേക്ക് നയിക്കാൻ പന്തിന് സാധിച്ചിരുന്നില്ല.

2024 നവംബറിൽ നടന്ന ഐപിഎൽ മെഗാതാരലേലത്തിലെ സൂപ്പർ സ്റ്റാറായിരുന്നു റിഷഭ് പന്ത്. ഐപിഎൽ ചരിത്രത്തിൽ തന്നെ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പന്തിനെ തട്ടകത്തിലെത്തിച്ചത്. ഇന്ത്യൻ ടീമിന്റെ നിലവിലെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററായ പന്തിനെ സ്വന്തമാക്കാൻ മുൻ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസ് 20 കോടി രൂപ വിളിച്ചെങ്കിലും 27 കോടിക്ക് ലഖ്‌നൗ ലേലം ഉറപ്പിക്കുകയായിരുന്നു. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറുകയും ചെയ്തിരുന്നു റിഷഭ് പന്ത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam