രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്ടൻ. കഴിഞ്ഞ രഞ്ജി മത്സരങ്ങളിൽ മികച്ച പ്രകടനമാണ് സച്ചിൻ കാഴ്ചവച്ചത്. രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ നേടുന്ന താരമെന്ന ബഹുമതിയും സച്ചിൻ ബേബി സ്വന്തമാക്കിയിരുന്നു.
ഹരിയാനയ്‌ക്കെതിരായ മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിലാണ് സച്ചിൻ ബേബിയുടെ നേട്ടം. ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്. സ്‌പോർട്ട് 18 ചാനലിൽ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.
ടീം അംഗങ്ങൾ:
സച്ചിൻ ബേബി (ക്യാപ്ടൻ), റോഹൻ എസ്. കുന്നുമ്മൽ, വിഷ്ണു വിനോദ്, ബാബ
അപരാജിത്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസറുദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ,
ഷോൺ റോജർ, ജലജ് സക്‌സേന, ബേസിൽ തമ്പി, നിധീഷ് എം.ടി, ബേസിൽ എൻ.പി, ഷറഫുദീൻ
എൻ.എം, ശ്രീഹരി എസ്.നായർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്