മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ മുൻനിര താരങ്ങളായ യാന്നിക്ക് സിന്നറും ഇഗ ഷ്വാംടെക്കും ക്വാർട്ടർ ഫൈനലിലെത്തി. ഇന്നലെ നടന്ന പുരുഷ സിംഗിൾസിലെ പ്രീ ക്വാർട്ടറിൽ ടോപ് സീഡായ സിന്നർ 13-ാം സീഡ് ഡെന്മാർക്ക് താരം ഹോൾഗർ റൂണെയെയാണ് കീഴടക്കിയത്. നാലുസെറ്റ് നീണ്ട നാലാം റൗണ്ട് പോരാട്ടത്തിൽ 6-3,3-6,6-3,6-2 എന്ന സ്‌കോറിനായിരുന്നു സിന്നറുടെ ജയം.
ആദ്യ സെറ്റ് നിസാരമായി നേടിയ സിന്നറെ രണ്ടാം സെറ്റിൽ റൂണെ തടഞ്ഞുനിർത്തിയെങ്കിലും മത്സരഫലം മാറ്റി മറിക്കാനായില്ല. പുരുഷ വിഭാഗത്തിലെ മറ്റൊരു പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയൻ താരം ഡി മിനേയുർ 6-0,7-6,6-3ന് അമേരിക്കയുടെ മൈക്കേൽസണിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തി.
വനിതാ സിംഗിൾസ് പ്രീ ക്വാർട്ടറിൽ രണ്ടാം സീഡായ ഇഗ ജർമ്മൻ താരം ഇവ ലൈസിനെ 6-0,6-1 എന്ന സ്‌കോറിന് തകർത്തെറിഞ്ഞാണ് അവസാന എട്ടിലേക്ക് കടന്നത്. എട്ടാം സീഡ് എമ്മ നവാരോയാണ് ക്വാർട്ടറിൽ ഇഗയുടെ എതിരാളി. 28-ാം സീഡ് എലിന സ്വിറ്റോളിന 6-4,6-1ന് കുദർമെറ്റോവയെ തോൽപ്പിച്ച് ക്വാർട്ടറിലേക്ക് കടന്നു.
ഇന്നലെ ഹോൾഗർ റൂണെയ്ക്ക് എതിരായ മത്സരത്തിനിടെ യാന്നിക്ക് സിന്നറുടെ ഒരു സർവ് കോർട്ടിലെ നെറ്റ് തുളച്ചാണ് പോയത്. ഗ്രൗണ്ട് സ്റ്റാഫ് ഇടപെട്ട് നെറ്റ് പൂർവസ്ഥിതിയിലാക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്