മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ സൗരവ് ഗാംഗുലി, വൈറ്റ്‌ബോൾ ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ കഴിവുകൾ താരതമ്യം ചെയ്യാൻ പറ്റാത്തതാണെന്ന് പറഞ്ഞു. അദ്ദേഹത്തെ 'ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ്‌ബോൾ കളിക്കാരൻ' എന്ന് ഗാംഗുലി വിശേഷിപ്പിച്ചു. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് കോഹ്ലിയെക്കുറിച്ചുള്ള ഗാംഗുലിയുടെ പരാമർശം.
'കോഹ്ലി ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഒരു കളിക്കാരനാണ്. 80 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടുന്നത് അവിശ്വസനീയമാണ്. ഓസ്‌ട്രേലിയയിൽ, പ്രത്യേകിച്ച് പെർത്തിലെ സെഞ്ച്വറിക്ക് ശേഷം അദ്ദേഹം പ്രയാസം അനുഭവിച്ചെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം മികവ് പുലർത്തുമെന്ന് എനിക്കുറപ്പുണ്ട് ' കൊൽക്കത്തയിൽ ഗാംഗുലി പറഞ്ഞു.
വൈറ്റ്‌ബോൾ ക്രിക്കറ്റിൽ രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ചാമ്പ്യൻസ് ട്രോഫിയിൽ ശക്തമായ പ്രകടനം ഇന്ത്യ കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം പ്രവചിച്ചു.
ഫെബ്രുവരി 20ന് ദുബായിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരം ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്