തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചതായി റിപ്പോർട്ട്. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്.
ഇന്നലെ രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം ഉണ്ടായത്. കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആറ്റിങ്ങലിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലും ഉണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിലിരിക്കെയാണ് അജിത് മരണത്തിന് കീഴടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്