റീ റിലീസിൽ ചരിത്രം കുറിച്ച് ഇന്റെർസ്റ്റെല്ലാർ

JANUARY 21, 2025, 7:44 PM

ലോകത്താകമാനമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ഇന്‍റര്‍സ്റ്റെല്ലാർ'. ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമാണ്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ചിത്രം വീണ്ടും ഐമാക്സിൽ റീ റിലീസിനെത്തിയിരുന്നു.

ചിത്രമിപ്പോൾ ഇന്ത്യയിൽ റീ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി 7 ന് ഇന്റെർസ്റ്റെല്ലാർ ഇന്ത്യയിലെ ഐമാക്സ് ഉൾപ്പടെയുള്ള സ്‌ക്രീനുകളിൽ വീണ്ടും റിലീസിനെത്തും. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് രണ്ട്‌ ദിവസം കൊണ്ട് ചിത്രം 50,000 ടിക്കറ്റുകൾ വിറ്റഴിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

 വ്യത്യസ്തമായ ഫിലിം മേക്കിങ് ശൈലികൊണ്ട് ഓരോ സിനിമാപ്രേമികളെയും ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ.നോളന്റെ ഓരോ സിനിമയ്ക്കും ആരാധകർ ഏറെയാണ് . അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു ‘ഇന്റെർസ്റ്റെല്ലാർ’.  

vachakam
vachakam
vachakam

റിലീസിന് ഇനിയും ഏറെ ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്റെർസ്റ്റെല്ലാർ ഇന്ത്യയിൽ നിന്ന് വലിയ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

ഇതിന് മുൻപും ‘ഇന്റെർസ്റ്റെല്ലാർ’ തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഇപ്പോഴത്തെ റീറിലീസിലും, പത്ത് ദിവസത്തിനുള്ളില്‍ ഇൻ്റർസ്റ്റെല്ലാർ 10.8 മില്യൺ ഡോളറാണ് നേടിയത്. ഇതോടെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ റീ-റിലീസായി ഇന്റെർസ്റ്റെല്ലാർ മാറി.  അല്ലു അർജുൻ സിനിമയായ പുഷ്പ 2 കാരണമാണ് ഇന്റെർസ്റ്റെല്ലാറിന് ഇന്ത്യയിൽ റീ റിലീസ് നിഷേധിച്ചതെന്ന് വാർത്തകളുണ്ടായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam