സീനിയർ പാസ്റ്റേഴ്‌സിനെ ആദരിച്ചു

JANUARY 21, 2025, 9:54 PM

ഷിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടോളം ഷിക്കാഗോയിൽ സഭാ പ്രവർത്തനരംഗത്ത് പ്രശംസനീയമായ നേതൃത്വം കൊടുത്ത നാല് സീനിയർ പാസ്റ്റർമാരെ ഷിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ആദരിച്ചു.

സീനിയർ പാസ്റ്റർമാരായ റവ. പി.വി. കുരുവിള, റവ. ജോസഫ് കെ. ജോസഫ്, റവ. പി.സി. മാമ്മൻ, റവ. ജോർജ് കെ. സ്റ്റീഫൻസൻ എന്നിവരെയാണ് വിശ്വാസ സമൂഹം ആദരിച്ചത്. സിജിഎംഎ ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പ് യോഗനടപടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി കെ.എം. ഈപ്പൻ, പ്രസിഡന്റ് ഡോ. അലക്‌സ് ടി. കോശി, വൈസ് പ്രസിഡന്റ് ഡോ. ടൈറ്റസ് ഈപ്പൻ, ജോയിൻ സെക്രട്ടറി ഡോ. ബിജു ചെറിയാൻ, ട്രഷറർ ജോൺസൺ ഉമ്മൻ എന്നിവർ സംഘടനയുടെ പുരസ്‌കാരം പാസ്റ്റർമാർക്ക് നൽകി.

എഫ്പിസിസിയുടെ ഉപഹാരം  കൺവീനർ ഡോ. വില്ലി എബ്രഹാം സമ്മാനിച്ചു. ജെയിംസ് ജോസഫ്, ബ്യൂല ബെൻ എന്നിവർ എംസിമാരായിരുന്നു. റവ. ജോർജ് മാത്യു പുതുപ്പള്ളി മുഖ്യാതിഥിയായിരുന്നു.

vachakam
vachakam
vachakam

കുര്യൻ ഫിലിപ്പ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam