തിരുവനന്തപുരം: സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് പാട്ട് അവതരിപ്പിച്ചത്. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ സുവർണ്ണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്‌ഘാടനച്ചടങ്ങിലായിരുന്നു പുകഴ്ത്തുപാട്ട് പാടിയത്.
ഈ പിണറായി സ്തുതിഗാനം നിയമസഭയിൽ ആലപിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ആനുകൂല്യങ്ങൾ കിട്ടാതെയാണ്സെക്രട്ടറിയേറ്റ് ജീവനക്കാർ പാട്ട് പാടിയതെന്നും സ്റ്റേജിന് പിന്നിൽ കൂട്ടക്കരച്ചിൽ ആയിരുന്നുവെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു
സഭയിൽ ഗാനം ആലപിച്ച ശേഷം 'വയലാർ എഴുതുമോ ഇങ്ങനെയൊരു പാട്ട്' എന്ന പരിഹാസ പ്രയോഗവും വിഷ്ണുനാഥ് നടത്തി
ധനകാര്യ വകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ എസ് വിമലാണ് സംഗീതം നല്‍കിയത്.
സമരധീര സാരഥിയെന്നും കാവലാളെന്നും ഫീനിക്സ് പക്ഷിയെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്