തൃശൂര്‍: വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ട്രാക്കിനരികിൽ രണ്ടാഴ്ചത്തെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ പത്തരയോടെ ആണ് ട്രാക്കിനരികിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
ശരീര അവശിഷ്ടങ്ങൾ പത്തു മീറ്റർ അകലെ വരെ കണ്ടെത്തി എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം മരിച്ച ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ആളെ തിരിച്ചറിയാൻ വടക്കാഞ്ചേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്