ക്വലാലംപൂർ : അണ്ടർ 19 വനിതാ ട്വന്റി- 20 ലോകകപ്പിൽ ആതിഥേയരായ മലേഷ്യയെ പത്ത് വിക്കറ്റിന് വീഴ്ത്തി തുടർച്ചയായ രണ്ടാം ജയം നേടി നിലിവലെ ചാമ്പ്യൻമാരായ ഇന്ത്യ. മലേഷ്യ മുന്നോട്ടുവച്ച 32 റണ്‍സ് വിജയലക്ഷ്യം കേവലം 2.5 ഓവറില്‍ ആണ് ഇന്ത്യ മറികടന്നത്.
ഗോംഗഡി തൃഷ (12 പന്തില്‍ 27), കമാലിനി (4) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മലേഷ്യയെ ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് നേടിയ വൈഷ്ണവി ശര്‍മയാണ് തകര്‍ത്തത്ആ
യുഷി ശുക്ല മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം ജോഷിതയ്ക്ക് ഒരു വിക്കറ്റുണ്ട്. വൈഷ്ണവിയാണ് മത്സരത്തിലെ താരം. രണ്ട് കൂറ്റന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്. ഇനി ഗ്രൂപ്പില്‍ ലങ്കയ്‌ക്കെതിരായ മത്സരമാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്