ഇംഫാല്‍: ജനതാദള്‍ (യുണൈറ്റഡ്) മണിപ്പൂര്‍ സംസ്ഥാന ഘടകം ബുധനാഴ്ച സംസ്ഥാനത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. സംസ്ഥാനത്തെ ഏക ജെഡിയു എംഎല്‍എ എംഡി അബ്ദുള്‍ നസീര്‍ പ്രതിപക്ഷ ബഞ്ചില്‍ ഇരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
60 അംഗ നിയമസഭയില്‍ ബിജെപിക്ക് 37 സീറ്റുകളുണ്ട്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ച് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും പിന്തുണയ്ക്കുന്നതിനാല്‍, പിന്‍വലിക്കല്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനെ ജെഡിയുവിന്റെ നീക്കം ബാധിക്കില്ല.
മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബിരേന്‍ സിംഗ് സര്‍ക്കാര്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികളില്‍ നിന്നും സ്വന്തം മുന്നണിയിലെ സഖ്യകക്ഷികളില്‍ നിന്നും നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ജെഡിയു പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്