കൊൽക്കത്ത: ചാമ്പ്യൻസ് ട്രോഫിയിലെ സ്‌ക്വാഡിലില്ലാത്തതും വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനുവേണ്ടി കളിക്കാത്തതുമായി സഞ്ജു സാംസണിന്റെ ചുറ്റിലുമാണ് വാർത്തകൾ മുഴുവനും. എന്നാൽ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി20 പരമ്പരയിൽ ആര് വിക്കറ്റ് കീപ്പറാകും എന്ന ചോദ്യമാണ് ഇതിനിടയിൽ ഉയരുന്നത്.
ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 'നിലവിൽ വിക്കറ്റ് കീപ്പർ ആരാകുമെന്ന ചോദ്യമേയില്ല. കഴിഞ്ഞ ഏഴ് മുതൽ 10 കളികളിൽ സഞ്ജു തന്റെ മികവ് എന്താണെന്ന് ശരിക്കും കാണിച്ചുതന്നു. ടീമിനെ ഒന്നാമതായി കാണുകയും ശരിയായ ദിശയിൽ കളി കൊണ്ടുപോകുകയും ചെയ്യുന്ന വിക്കറ്റ് കീപ്പർ ആണ് സഞ്ജു. ബാറ്റർമാരായ എല്ലാ കളിക്കാരിൽ നിന്നും ഞങ്ങൾ ആഗ്രഹിക്കുന്നത് അതാണ്. അവസരം ലഭിച്ചു, സഞ്ജു അത് ഉപയോഗിച്ചു ഞാനതിൽ സന്തോഷവാനാണ്' എന്നാണ് സൂര്യകുമാർ യാദവ് വ്യക്തമാക്കിയത്.
അതേസമയം രോഹിത്ത് ശർമ്മ ട്വന്റി20 ഫോർമാറ്റിൽ നിന്നും വിരമിച്ചതോടെ ടീമിൽ ഇടംലഭിച്ച സഞ്ജു 12 കളികളിൽ 42.81 ശരാശരിയിൽ 471 റൺസ് നേടിയിട്ടുണ്ട്. ട്വന്റി20യിൽ പ്രധാനമായ സ്‌ട്രൈക്‌റേറ്റ് സഞ്ജുവിന് 189. 15 ആണ്. അതുപോലെ തന്നെ സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് കൊണ്ടുവരണം എന്ന് ശക്തമായി വാദിക്കുന്നത് കോച്ച് ഗൗതം ഗംഭീർ തന്നെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്