ഇന്‍റർ മയാമി-ക്ലബ്ബ് അമേരിക്ക മത്സരത്തിൽ ആരാധകർക്ക് നേരെ സൂപ്പർ താരം ലയണൽ മെസ്സി കാണിച്ച ആംഗ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ മെക്സിക്കൻ താരം അഡോൾഫോ ബാറ്റിസ്റ്റ രംഗത്ത്. പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുകയായിരുന്നു മയാമിയും ക്ലബ്ബ് അമേരിക്കയും. ഈ വർഷത്തെ ലയണൽ മെസ്സിയുടെ ആദ്യ മത്സരമായിരുന്നു ഇത്.
നിശ്ചിത സമയത്ത് 2-2 എന്ന സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2ന് മയാമി ജയിച്ചു. മത്സരത്തിന്‍റെ 34ാം മിനിറ്റിൽ മെസ്സി ഗോൾ നേടിയിരുന്നു. അതിന് ശേഷമാണ് മെസ്സിയുടെ വിവാദ ആംഗ്യങ്ങൾ ഉണ്ടായത്. മെക്സിക്കൻ ക്ലബ്ബായ ക്ലബ്ബ് അമേരിക്കയുടെ ആരാധകർക്ക് നേരെയാണ് മെസി വിവാദത്മായ ആംഗ്യങ്ങൾ കാണിച്ചത്.
അതേസമയം ക്ലബ്ബ് അമേരിക്കയുടെ ആരാധകർ മെസ്സിയെ കൂവി വിളിക്കുകയായിരുന്നു. ഇതിന് മറുപടിയെന്നോണം ആണ് മെസ്സി കൈ വെച്ച് 'മൂന്ന്' എന്നുള്ള ആംഗ്യം കാണിച്ചത്. അർജന്‍റീന നേടിയ ലോകകപ്പിന്‍റെ എണ്ണമാണ് മെസ്സി സൂചിപ്പിച്ചത്. എന്നാൽ തൊട്ടുപിന്നാലെ പൂജ്യമെന്നും മെസ്സി ആംഗ്യം കാണിച്ചു. മെക്സിക്കോക്ക് ലോകകപ്പ് ട്രോഫിയൊന്നുമില്ലെന്നാണ് മെസ്സി ഉയർത്തിക്കാട്ടിയത്.
അതേസമയം ഇതിന് മറുപടിയുമായാണ് മുൻ മെക്സിക്കാൻ താരം അഡോൾഫോ ബാറ്റിസ്റ്റ ഇപ്പോൾ രംഗത്തെത്തിയത്. മെസ്സിക്ക് വിദ്യാഭ്യാസവും പ്രഫഷണലിസവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്