അപ്പച്ചനെയും ഗോപിനാഥനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു 

JANUARY 22, 2025, 5:50 AM

 ബത്തേരി: എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എൻ.ഡി. അപ്പച്ചനെയും കെകെ.ഗോപിനാഥനെയും ചോദ്യം ചെയ്തിരുന്നു. 

 ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ എൻ.ഡി. അപ്പച്ചനെയും കൂട്ടി പൊലീസ്  ഡിസിസി ഓഫിസിലെത്തി പരിശോധന നടത്തിയിരുന്നു.

ആദ്യ ദിവസം ചോദ്യം ചെയ്യലിനിടെ കെകെ.ഗോപിനാഥന്റെ വീട്ടിൽ നിന്നും ചില രേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. പൊലീസ്, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്.

vachakam
vachakam
vachakam

കേസിൽ പ്രതിയായ കോൺഗ്രസ് നേതാക്കൾ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. നാളെ മുതൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യം ചെയ്യും.  

വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയൻ, മകൻ ജിജേഷ് എന്നിവരുടെ മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam