ഹൈദരാബാദ്: അല്ലു അർജുൻ നായകനായ ചിത്രം പുഷ്പയുടെ സംവിധായകൻ സുകുമാറിന്റെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ് നടന്നതായി റിപ്പോർട്ട്. രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടുനിന്നു എന്നാണ് ലഭിക്കുന്ന വിവരം. പുഷ്പ 2-വിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് സുകുമാർ. വിമാനത്താവളത്തിലായിരുന്ന സുകുമാർ ഐടി ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം വീട്ടിലേക്ക് തിരികെയെത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ഹൈദരാബാദിൽ വൻകിട നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും രണ്ടാം ദിവസമാണ് റെയ്ഡുകൾ നടക്കുന്നത്. എന്നാണ് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്ന കാര്യം ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഇന്നലെ ഹൈദരാബാദിൽ പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ഉടമ നവീൻ യർനേനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവും തെലങ്കാന ഫിലിം ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചെയർമാനുമായ ദിൽ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്