ഷിക്കാഗോ: തിങ്കളാഴ്ച അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത ഡൊണാൾഡ് ട്രംപിനു ഇന്റർനാഷണൽ പ്രയർ ലൈൻ എല്ലാ പ്രാർത്ഥനയും ആശംസകളും നേരുന്നതായി രാജ്യാന്തര പ്രെയർലൈൻ (558-ാമത്) ജനുവരി 21 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി. വി. സാമുവേൽ അവതരിപ്പിച്ച ആശംസാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറേ മാസങ്ങളായി സമാധാനപരമായ അമേരിക്കൻ തിരഞ്ഞെടുപ്പിന് വേണ്ടി ഐപിഎൽ കുടുംബമായി പ്രാർത്ഥികുകയായിരുന്നുവല്ലോ. ലോകത്ത് എല്ലായിടത്തും യുദ്ധവും സംഘർഷങ്ങളും അവസാനിപ്പിച്ച് സമാധാനം ഉറപ്പ് വരുത്തുമെന്ന് പ്രസിഡന്റ് അധികാരം ഏറ്റെടുത്തതിനുശേഷം നടത്തിയ പ്രഖ്യാപനം സഹർഷം സ്വാഗതം ചെയ്യുന്നു. പ്രസിഡന്റിനും പുതിയ ഭരണകൂടത്തിനും അതിനാവശ്യമായ ജ്ഞാനവും അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കട്ടെ. വേദപുസ്തക സത്യങ്ങളെ അടിസ്ഥാനമാക്കി എല്ലാവരെയും മാനിച്ചും സ്‌നേഹിച്ചും സൽഭരണം കാഴ്ച വയ്ക്കുവാൻ സർവ്വശക്തനായ ദൈവം പ്രസിഡന്റിനെ ശക്തീകരിക്കട്ടെ എന്ന് ഇന്റർനാഷണൽ പ്രയർ ലൈൻ കുടുംബമായി പ്രാർത്ഥിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
മിസ്റ്റർ തോമസ് ലത്താര (ഷിക്കാഗോ) പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി അമേരിക്കയിൽ ജനിച്ചു വളർന്നു സഭയുടെ പട്ടത്വ ശുശ്രുഷയിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന റവ. ജെയ്‌സൺ എ. തോമസിനെ (വികാരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ലംബാർഡ്, ഷിക്കാഗോ, ഇല്ലിനോയിസ്) പരിചയപ്പെടുത്തുകയും ചെയ്തു.
ജീവിതത്തിൽ അനുകൂലമെന്ന് നമ്മൾ ചിന്തിക്കുന്നതെല്ലാം ദൈവഹിതമാണെന്നു ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും, എന്നാൽ അത് പൂർണമായും ശരിയല്ലെന്നു പഴയ നിയമകാലത്തെ പ്രവാചകനായ ജോനായുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി റവ. ജെയ്‌സൺ എ. തോമസ് വ്യകതമാക്കി. ജോനാ 1:110 വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു റവ. ജെയ്‌സൺ എ. തോമസ്. നിനവായിലേക്കു പോകണമെന്ന ജോനാകു ലഭിച്ച ദൈവകൽപന ലംഘിച്ചു തർശിലേക്കു യാത്രതിരിച്ച ജോനാ സഞ്ചരിച്ച കപ്പൽ കൊടുങ്കാറ്റിൽ അകപ്പെടുന്നതും തുടർന്നുണ്ടായ സംഘർഷനിബിഢമായ അനുഭവങ്ങളും സ്വയത്തിൽ കേന്ദ്രീകരിച്ചു യാത്രചെയ്യുന്ന നമ്മുടെ ജീവിതത്തെ പുനർചിന്തനത്തിന് വിധേയമാകുന്ന അവസരമായി മാറണമെന്നും അച്ചൻ ഉധ്‌ബോധിപ്പിച്ചു.
ഷിക്കാഗോയിൽ നിന്നുള്ള ലളിത ലത്താര നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാർഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി.വി. സാമുവേൽ അനുമോദിച്ചു. മിസ്റ്റർ ജോർജ് എബ്രഹാം (രാജൻ) ഡിട്രോയിറ്റ്, മിഷിഗൺ. മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. സമാപന പ്രാർത്ഥനയും ആശീർവാദവും: റവ. ഡോ. ഇട്ടി മാത്യൂസ്, സിഎസ്‌ഐ ചർച്ച്. ഡിട്രോയിറ്റ്, മിഷിഗൺ നിർവഹിച്ചു.ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്