ആശങ്കകൾക്കും വിവാദങ്ങൾക്കും ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ചാമ്പ്യൻസ് ട്രോഫി ജേഴ്‌സിയിൽ ആതിഥേയരായ പാക്കിസ്ഥാൻ്റെ പേര് ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ദേവജിത് സൈകിയ രംഗത്ത്.
അതേസമയം ഇന്ത്യൻ ടീമിൻ്റെ ജേഴ്സിയിൽ പാക്കിസ്ഥാൻ്റെ പേര് ഉൾപ്പെടുത്തുന്നതിന് ബിസിസിഐ എതിരാണെന്ന അഭ്യൂഹങ്ങൾ സൈകിയ നിഷേധിച്ചു. ടൂർണമെൻ്റിൽ ഇന്ത്യൻ ടീമും ക്രിക്കറ്റ് ബോർഡും ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) നിർദ്ദേശം പാലിക്കുമെന്നും സൈകിയ വ്യക്തമാക്കി.
ഐസിസി മാർഗ്ഗനിർദ്ദേശങ്ങൾ എന്തായാലും ഞങ്ങൾ പാലിക്കും, എന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ബുധനാഴ്ച വ്യക്തമാക്കി. പാക്കിസ്ഥാൻ്റെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിച്ച്, ബിസിസിഐ ഐസിസി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്ന് സൈകിയ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്