കണ്ണൂര്‍: സർക്കാർ ജീവനക്കാരുടെ സമത്തിന്‍റെ ഭാഗമായി മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും. ഇന്ന് ജോലിക്ക് എത്തില്ലെന്ന് രേഖാമൂലം മഞ്ജുഷ കത്ത് നൽകി .
നേരത്തെ എൻജിഒ യൂണിയന്‍റെ സജീവപ്രവർത്തകയായിരുന്നു മഞ്ജുഷ. കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടകളുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്.
നിലവിൽ കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍റെയും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്‍റ് കൗണ്‍സിലിന്‍റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്