പുഷ്പ: ദി റൈസ്, അനിമൽ, പുഷ്പ 2 തുടങ്ങിയ പാൻ-ഇന്ത്യ ഹിറ്റുകൾക്ക് ശേഷം രാജ്യത്തെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായി രശ്മിക മന്ദാന ഉയർന്നു. ഇപ്പോൾ മറാഠാ ചക്രവർത്തി ഛത്രപതി സംഭാജി മഹാരാജിന്റെ മഹാറാണി യേശുഭായിയുടെ വേഷം ചെയ്യാൻ താരം ഒരുങ്ങുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
എന്നാൽ ഈ കാസ്റ്റിംഗിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ആണ് ഉയരുന്നത്. രശ്മിക മന്ദാന തന്നെയാണ് ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "എല്ലാ മഹാനായ രാജാവിന് പിന്നിലും, സമാനതകളില്ലാത്ത ശക്തിയുടെ ഒരു രാജ്ഞിയുണ്ട്. @rashmika_mandanna-യെ മഹാറാണി യേശുഭായി - സ്വരാജ്യത്തിൻ്റെ അഭിമാനമായി പരിചയപ്പെടുത്തുന്നു," എന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്.
എന്നാൽ ഈ നായികയെ എന്തിനു തിരഞ്ഞെടുത്തു?, നന്നായി ചെയ്യാൻ കഴിയുന്ന എത്ര നായികമാർ വേറെ ഉണ്ടായിരുന്നു എന്നിങ്ങനെ നെഗറ്റീവ് കമന്റുകൾ ആണ് പോസ്റ്ററിന് ലഭിക്കുന്നത്. നായികയെ കണ്ടിട്ട്, ഞാൻ ഇത് തിയേറ്ററിൽ പോയി കാണുന്നില്ല എന്നും കമന്റ് ഉണ്ടായിരുന്നു.
അതേസമയം മറാത്തി നടിമാരെ പരിഗണിക്കാത്തത് ആണ് പ്രധാന പ്രശ്‌നമായി നെറ്റിസൺസ് ഉയർത്തി കാട്ടുന്നത്. മറാത്തി സംസാരിച്ച് വളർന്നവരെ ഇത്തരം വേഷങ്ങളിൽ എടുക്കാൻ അവർക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നാണ് ഭൂരിപക്ഷവും ചോദിക്കുന്നത്. മറാത്തി നടിമാരെയാണ് മറാത്തി വേഷത്തിലേക്ക് പരിഗണിക്കുന്നത് നല്ലത്... എന്തിനാണ് ദക്ഷിണേന്ത്യൻ നടി? എന്നും പ്രതികരണങ്ങൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്