ആവേശത്തിൽ ആരാധകർ; 2025 ല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു വാർണർ ബ്രദേഴ്സ് 

JANUARY 22, 2025, 2:44 AM

ഹോളിവു‍ഡ്: വാർണർ ബ്രദേഴ്സ് പിക്‌ചേഴ്‌സ് 2025 ല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി റിപ്പോർട്ട്. സൂപ്പർമാൻ, ജുറാസിക് വേൾഡ്: റീബർത്ത്, ദി കോണ്‍ഞ്ചോറിംഗ്: ലാസ്റ്റ് റൈറ്റ്സ്, ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈന്‍സ് പോലെയുള്ള ഹൊറർ ചിത്രങ്ങളും ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ 2, വിക്കഡ്: ഫോർ ഗുഡ്, എ മൈൻക്രാഫ്റ്റ് മൂവി, മോർട്ടൽ കോംബാറ്റ് II പോലുള്ള ഗെയിമിംഗ് അഡാപ്റ്റേഷനുകളും 2025 റിലീസുകളില്‍ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഫോർമുല വൺ റേസിംഗ് ഫിലിം എഫ്l, ഇതിഹാസ പോപ്പ് താരത്തെക്കുറിച്ചുള്ള സിനിമ മൈക്കൽ ജാക്‌സൺ എന്നിവയും വാര്‍ണറിന്‍റെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഉള്‍പ്പെടുന്നുണ്ട് എന്നതും ആരാധകരെ ഏറെ ആവേശത്തിൽ ആക്കുന്നുണ്ട്. 

റോബർട്ട് പാറ്റിൻസണെ നായകനാക്കി അക്കാദമി അവാർഡ് ജേതാവായ ബോങ് ജൂൺ-ഹോ സംവിധാനം ചെയ്യുന്ന മിക്കി 17 മാർച്ച് 7 ന് റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാക്കുന്നത്. മെയ് 16-ന്, ലോകമെമ്പാടുമുള്ള റെക്കോർഡ് തകർത്ത സൂപ്പർനാച്ചുറൽ ഹൊറർ ഫ്രാഞ്ചൈസിയിലെ  ആറാമത്തെ പടമായ ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസും റിലീസ് പട്ടികയിൽ ഉണ്ട്.

vachakam
vachakam
vachakam

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോർമുല 1 റേസിംഗ് ഫീച്ചർ ഫിലിം ജൂൺ 27 ന് ആണ് റിലീസ് ചെയ്യുന്നത്. സംവിധായകൻ ജെയിംസ് ഗൺ പുതുതായി ഒരുക്കുന്ന ഡിസി യൂണിവേഴ്സിലെ ഡേവിഡ് കോറൻസ്വെറ്റ് നായകനായി എത്തുന്ന സൂപ്പർമാൻ ജൂലൈ 11 ന് റിലീസ് ചെയ്യും.

ഹൊറർ ചിത്രങ്ങളുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം ദി കോണ്‍ഞ്ചോറിംഗ്: ലാസ്റ്റ് റൈറ്റ്സ് സെപ്തംബര്‍ 5നാണ് എത്തുന്നത്. ക്രിസ്റ്റന്‍ ബെയില്‍ നായകനായി എത്തുന്ന സൈന്‍റിഫിക് ഹൊറര്‍ ത്രില്ലര്‍ ദ ബ്രൈഡ് സെപ്തംബര്‍ 26നാണ് റിലീസ് ചെയ്യുന്നത്. റയാൻ റെയ്‌നോൾഡ്‌സും ജേസൺ മോമോവയും അഭിനയിച്ച ഒരു ലൈവ് ആക്ഷന്‍ സിജി ഹൈബ്രിഡ് റോഡ് ട്രിപ്പ് കോമഡി ആനിമൽ ഫ്രണ്ട്‌സ് ഒക്ടോബർ 10-ന് റിലീസ് ചെയ്യും. 2021-ലെ ബ്ലോക്ക്ബസ്റ്ററിന്‍റെ തുടർച്ചയും ജനപ്രിയ വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള മോർട്ടൽ കോംബാറ്റ് 2 ഒക്ടോബർ 24 റിലീസ് ചെയ്യും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam