കോഴിക്കോട് ; താമരശ്ശേരിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആഷിഖിന്റെ മാനസികാരോഗ്യം പരിശോധിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിന് മുമ്പായാണ് മാനസികാരോഗ്യം പരിശോധിക്കുന്നത്.
ലഹരിക്കടിമയായ ആഷിഖ് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ മുൻപും പദ്ധതിയിട്ടിരുന്നു.
ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുമ്പോൾ ആഷിഖിൻ്റെ പ്രതികരണം.
നാളെ ആഷിഖുമായി തെളിവെടുപ്പ് നടത്തിയേക്കും. സുബൈദയെ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയ ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്