മുംബൈ: സോയ അക്തര്‍ സംവിധാനം ചെയ്ത സിന്ദഗി നാ മിലേഗി ദൊബാര നിരവധിപേരുടെ പ്രിയപ്പെട്ട ചിത്രമാണ്. 2011 ഓഗസ്റ്റ് 15-നാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച വിജയമാണ് ചിത്രം ബോക്സോഫീസില്‍ നേടിയത്. ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ, കത്രീന കൈഫ്, കൽക്കി കൊച്ച്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ എന്നിവരാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന സൂചനകൾ നൽകിയത്. പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച് താരങ്ങൾ സൂചന നല്‍കിയത്.
'ദ ത്രീ മസ്കറ്റിയേഴ്‌സ്' എന്നതിന്‍റെ കൈയ്യെഴുത്ത് പ്രതി നോക്കി തങ്ങളുടെ ഭാവങ്ങള്‍ ഇടുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്. ഫറന്‍ അക്തര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സോയ അക്തറിനെ ടാഗ് ചെയ്ത് 'എന്തെങ്കിലും അടയാളം കാണുന്നുണ്ടോ?' എന്നും ഫറാന്‍ ചോദിക്കുന്നുണ്ട്. എന്തായാലും സിന്ദഗി നാ മിലേഗി ദൊബാരയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ഈ വീഡിയോ കണ്ട ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്