ദുബൈ: ഐ.സി.സി ഏകദിന ബാറ്റിങ് വനിത റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ഇന്ത്യൻ ഓപണർ സ്മൃതി മന്ദാന. അയർലൻഡിനെതിരായ പരമ്പരയിലെ തകർപ്പൻ ഇന്നിങ്സുകളിലെ മികച്ച പ്രകടനത്തിന് പിന്നാലെ ആണ് മന്ദാന വമ്പൻ കുതിപ്പു നടത്തിയത്.
റാങ്കിങ്ങിൽ ആദ്യ 10ലെ ഏക ഇന്ത്യൻ സാന്നിധ്യമാണ് സ്മൃതി- 738 പോയിന്റ്. ദക്ഷിണാഫ്രിക്കയുടെ ലോറ വുൾവാർട്ടാണ് ഒന്നാമത് -773 പോയിന്റ്. ജമീമ റോഡ്രിഗസ് 17ാം സ്ഥാനത്താണ്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ദീപ്തി ശർമ ആറാമതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്