മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ബുധനാഴ്ച ട്രെയിനിടിച്ച് 11 പേര്‍ കൊല്ലപ്പെട്ടു. ഏഴോളം പേര്‍ക്ക് പരിക്കേറ്റു. ട്രെയിനില്‍ തീപിടുത്തമുണ്ടായെന്ന് സംശയിച്ച് പരിഭ്രാന്തരായ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കര്‍ണാടക എക്സ്പ്രസ് ഇടിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന പുഷ്പക് എക്സ്പ്രസ് ജല്‍ഗാവിന് സമീപമെത്തിയപ്പോഴാണ് അതിന്റെ ഒരു കോച്ചില്‍ തീപിടുത്തമുണ്ടായെന്ന അഭ്യൂഹം യാത്രക്കാരില്‍ പരിഭ്രാന്തി പരത്തിയത്. ചൂടുപിടിച്ച ആക്സില്‍ മൂലമുണ്ടായ തീപ്പൊരി തീവണ്ടിക്കുള്ളില്‍ തീപിടുത്തമുണ്ടാകുമോ എന്ന ഭയത്തിലേക്ക് നയിച്ചതായി ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ട്രെയിന്‍ നിര്‍ത്താന്‍ യാത്രക്കാര്‍ എമര്‍ജന്‍സി ചെയിന്‍ വലിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പലരും പുറത്തേക്ക് ചാടി. ഇവര്‍ക്കിടയിലേക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു.
'ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് ട്രെയിനിന്റെ ഒരു കോച്ചില്‍ നിന്ന് നിരവധി യാത്രക്കാര്‍ ഇറങ്ങി. ആ സമയത്ത്, ബെംഗളൂരുവില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന കര്‍ണാടക എക്സ്പ്രസ് നിരവധി യാത്രക്കാരെ ഇടിക്കുകയായിരുന്നു,' സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (സിആര്‍പിഒ) സ്വപ്നില്‍ നിള പറഞ്ഞു.
അപകടസ്ഥലത്തേക്ക് എട്ട് ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് സമീപത്തെ ആശുപത്രികളില്‍ ചികില്‍സ നല്‍കുന്നുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്