രൺബീർ കപൂർ ചിത്രം യേ ജവാനി ഹേ ദീവാനി റീ റിലീസിൽ തരംഗം തീർത്തിരിക്കുകയാണ്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത സിനിമയ്ക്ക് യുവപ്രേക്ഷകരിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
ആദ്യ ദിനം 1.15 കോടി നേടിയ ചിത്രം തുടർന്ന് മികച്ച വരവേൽപ്പ് ലഭിച്ചതോടെ കൂടുതൽ സ്‌ക്രീനുകളിലേക്ക് റിലീസ് ചെയ്തിരുന്നു. ആദ്യ വാരം 12.95 കോടിയാണ് ചിത്രം നേടിയത്. രണ്ടാമത്തെ ആഴ്ചയിലും മികച്ച കളക്ഷനാണ് സിനിമക്ക് ലഭിച്ചത്. 5.45 കോടിയാണ് രണ്ടാമത്തെ ആഴ്ചയിലെ സിനിമയുടെ കളക്ഷൻ. ഇന്ത്യയിൽ നിന്ന് 20 കോടിയാണ് ചിത്രം ഇതുവരെ റീ റിലീസിൽ നേടിയത്.
റീ റിലീസ് ചെയ്തു ആഴ്ചകൾ കഴിയുമ്പോൾ 25 കോടിയോളമാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയിലൊട്ടാകെയുള്ള പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ ആണ് യേ ജവാനി ഹേ ദീവാനി റീ റിലീസ് ചെയ്തിരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്തും സിനിമ റീ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് അവിടെ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. യുകെയിൽ നിന്ന് 50 ലക്ഷമാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ സിനിമയുടെ ആഗോള കളക്ഷൻ 25 കോടി ആയി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അയൻ മുഖർജി സംവിധാനം ചെയ്ത യേ ജവാനി ഹേ ദീവാനിയിൽ രൺബീർ കപൂറിനൊപ്പം ആദിത്യ റോയ് കപൂർ, ദീപിക പദുകോൺ, കൽക്കി കോച്ച്‌ലിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമയ്ക്ക് പിൽകാലത്ത് ഒരു കൾട്ട് ഫോളോയിങ് ഉണ്ടാകുകയും ചെയ്‌തു. സിനിമയിലെ ഗാനങ്ങളെല്ലാം ഇന്നും ജനപ്രിയമാണ്. വി. മണികണ്ഠൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് അകിവ് അലി ആണ്. പ്രീതം ആണ് സിനിമയ്ക്ക് സംഗീതം നൽകിയത്. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണ് സിനിമ നിർമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്